Breaking...

9/recent/ticker-posts

Header Ads Widget

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു. ബി.വി.എം കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ബോബി തോണിക്കുഴി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വളരുന്ന തലമുറ  ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നു ഫാ.ബോബി തോണിക്കുഴി അഭിപ്രായപ്പെട്ടു.  



സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ്  പാനാമ്പുഴ  അധ്യക്ഷനായിരുന്നു.  പ്രിന്‍സിപ്പാള്‍ ഫാദര്‍ സോമി മാത്യു മുഖ്യ പ്രഭാഷണം നടത്തി . ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്,  പി റ്റി എ പ്രസിഡന്റ് സാജു കൂടത്തിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments