Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.



സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ്  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന ഡ്രൈവര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോട്ടയം താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്  ഓഫീസിന്റെയും, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത് ..  വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 500 ഓളം ഡ്രൈവര്‍മാരും, ഡോര്‍ അറ്റന്റര്‍മാരും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തു. 



മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന ബോധവല്‍ക്കരണ ക്ലാസ്    കോട്ടയം ജോയിന്റ് ആര്‍ടിഒ അനീന വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ ഇ  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷനായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റോഷന്‍ സാമുവല്‍ ക്ലാസ് നയിച്ചു.  ഫയര്‍ എസ്റ്റിംഗ്യൂഷറിന്റെ പ്രവര്‍ത്തനങ്ങള്‍  എഎംവിഐ ജോര്‍ജ്ജ് വര്‍ഗീസ്  പരിചയപ്പെടുത്തി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആഷാകുമാര്‍, രജീഷ് പി. ആര്‍ , മെല്‍വിന്‍ ക്ലീറ്റസ് തുടങ്ങിയവര്‍  വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി .  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന  മെയ് 29 ബുധനാഴ്ച  മണര്‍കാട് പള്ളി മൈതാനത്ത് നടക്കും.



Post a Comment

0 Comments