മണിമലയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതശരീരം കണ്ടെത്തി. കോത്തലപ്പടി മലമ്പാറ തടത്തേല്‍ ബിജി ബിജു എന്ന 24 കാരനാണ് മരണമടഞ്ഞത്. വ്യാഴാഴ്ച മൂലേപ്ലാവിനു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ബിജി ബിജു ആറ്റില്‍ മുങ്ങി ത്താഴ്ന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് 4 അംഗസംഘം കുളിക്കാനിറങ്ങിയത്. ആറിനു കുറുകെ നീന്തുന്നതിനിടയിലായിരുന്നു സംഭവം.
മണിമല പൊലീസും, കോട്ടയത്തുനിന്നുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ ടീമും, റസ്‌ക്യൂ ഡൈവേഴ്‌സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സിയും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് രാവിലെ ഒന്‍പതുമണിയോടെ മുതദേഹം കണ്ടെത്തിയത്.
0 Comments