കാണക്കാരിഗ്രാമപഞ്ചായത്തിന്റെയും കാണക്കാരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ' നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ല ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ സി. ജെ.ജെയിംസ് വിഷയാവതരണം നടത്തി.
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിനീത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.വി.ടോമി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി മോള്‍, പഞ്ചായത്തംഗങ്ങങ്ങളായ കാണക്കാരി അരവിന്ദാക്ഷന്‍, ബിന്‍സി സിറിയക്, തമ്പി ജോസഫ്തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡങ്കി പ്രതിരോധത്തിന്റെ ഭാഗമായുള്ള രക്തപരിശോധന ക്യാമ്പും നടത്തി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിച്ചു
0 Comments