Breaking...

9/recent/ticker-posts

Header Ads Widget

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്.



മഴ ശക്തമായതോടെ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്.  വൈറല്‍ പനി  ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു.  കഴിഞ്ഞയാഴ്ച ജില്ലയില്‍ 1569 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 62 പേര്‍ക്ക് ഡങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറല്‍ പനി , ജലദോഷം,  ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത വേണം. അടിക്കടി കൈകള്‍ കഴുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക എന്നിവ ശീലമാക്കണം. 



 പൊതുസ്ഥലത്ത് തുപ്പുന്നത് പൂര്‍ണമായും ഒഴിവാക്കണം. പനിയോ ജലദോഷമോ ബാധിച്ചാല്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നതും ഒഴിവാക്കണം.   പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വൈറസ് രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് കര്‍ശനമായും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യണം.   മഴ പെയ്തതോടെ വീടിനുചുറ്റും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനും അതുവഴി ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ  സാധ്യതയുണ്ട്.   ചെറുപാത്രങ്ങള്‍, റബര്‍ ചിരട്ടകള്‍ സണ്‍ഷേഡുകള്‍,  എന്നിവയിലെല്ലാം   കെട്ടിനില്‍ക്കുന്ന മഴവെള്ളം അടിയന്തിരമായി നീക്കാന്‍ ചെയ്യാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.



Post a Comment

0 Comments