Breaking...

9/recent/ticker-posts

Header Ads Widget

ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണവും പുസ്തക പ്രകാശനവും



ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണവും പുസ്തക പ്രകാശനവും പാലാ കിഴതടിയൂര്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്നു. 2022 ഏപ്രില്‍ 20 ദിവംഗതനായ ഇടമറ്റം രത്‌നപ്പന്റെ രണ്ടാം ചരമ വാര്‍ഷിക ത്തോടനുബന്ധിച്ച് പാലാ സഹദയ സമിതി യുടെയും സഫലം 55 പ്ലസിന്റെയും ആഭിമുഖ്യത്തിലാണ് അനുസ്മരണം നടത്തിയത്. ബുക് മീഡിയ പ്രസിദ്ധീകരിക്കുന്ന  ഇടമറ്റം രത്‌നപ്പന്റെ  സമ്പൂര്‍ണ കൃതികളുടെ  പ്രകാശനം പ്രസിദ്ധ സാഹിത്യകാരനും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവുമായ സക്കറിയ നിര്‍വഹിച്ചു. സഹൃദയ സമിതി രക്ഷാധികാരി രവി പാലാ പുസ്തകം സ്വീകരിച്ചു. ഡോ സാബു D മാത്യു പുസ്തകം പരിചയപ്പെടുത്തി .



 ഇടമറ്റം രത്‌നപ്പന്റെ ജീവിതത്തെക്കുറിച്ചും രചനകളെ ക്കുറിച്ചും ഓര്‍മ്മിച്ചു കൊണ്ട് സക്കറിയ പ്രഭാഷണം നടത്തി.  മുന്‍ MG VC ഡോ സിറിയക് തോമസ് ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിയന്‍ എന്ന നിലയിലും  പ്രഭാഷകനായും അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ച ഇടമറ്റം രത്‌നപ്പന്റെ ലളിതമായ ജീവിശൈലിയെക്കുറിച്ച്  സ്വന്തം അനുഭവങ്ങളിലൂടെ ഡോ സിറിയക് തോമസ് വിശദീകരിച്ചു. സഫലം 55 പ്ലസ് പ്രസിഡന്റ് MS ശശിധരന്‍ നായര്‍ അധ്യക്ഷനയിരുന്നു .  ശ്രീദേവി , ജോണി ,തോമസ് മണിമല  ,രവി പുലിയന്നൂര്‍  , ജി ബാബുരാജ്  ,  VM അബ്ദുള്ള ഖാന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.



Post a Comment

0 Comments