Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം കാശ്മീര്‍സന്ദര്‍ശനം നടത്തി



പാലാ സെന്റ്‌തോമസ് HSS സംഘടിപ്പിക്കുന്ന Edventure എഡ്യൂടൂറിസം പ്രോജക്ടിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം  കാശ്മീര്‍സന്ദര്‍ശനം നടത്തി. കാശ്മീരിലെ സ്‌കൂളുകളും അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായവുമാണ് സംഘം പഠനവിഷയമാക്കിയത്. ബാരമുള്ള, ഗോരിപോര, ഉറി എന്നിവിടങ്ങളിലെ സ്‌കൂളുകളും സോപ്പോറിലെ അധ്യാപക പരിശീലന കേന്ദ്രവും ശ്രീനഗറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ ആസ്ഥാനവുമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്.  


ഗോരിപോരയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു ആദ്യദിനം. ബാരമുള്ളയിലെ പ്രൈവറ്റ് സ്‌കൂളിലെത്തിയ സംഘം  കുട്ടികളും അധ്യാപകരുമായി സംവദിച്ചു.  2016 ലെ ഭീകരാക്രമണം നടന്ന ഉറിയിലേ സൈനിക കേന്ദ്രത്തിന് തൊട്ടടുത്തുള്ള ആര്‍മി ഗുഡ്വില്‍ സ്‌കൂളും സന്ദര്‍ശിച്ചു. ശ്രീനഗറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ ആസ്ഥാനത്ത് എത്തിയ വിദ്യാര്‍ത്ഥികള്‍ മലനിരകളിലെ ആര്‍മി സാന്നിദ്ധ്യത്തെക്കുറിച്ചും അതിര്‍ത്തി സംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പട്ടാളക്കാരുടെ ജീവിതരീതികളെക്കുറിച്ചും മനസിലാക്കി.  വിദ്യാര്‍ത്ഥികളായ ആല്‍ബിന്‍ സാബു, ചാക്കോച്ചന്‍ റ്റി. താന്നിക്കല്‍, ജോര്‍ജ്ജ് അനില്‍ കാപ്പന്‍, എഡ്വിന്‍ ടെന്നിസണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, അധ്യാപകരായ സാബുമോന്‍ തോമസ്, നിജോയ് പി. ജോസ് എന്നിവരടങ്ങുന്ന സംഘമാണ്  യാത്രയില്‍ പങ്കെടുത്തത്.



Post a Comment

0 Comments