Breaking...

9/recent/ticker-posts

Header Ads Widget

പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് ഡിവിഷനുകള്‍

 


പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ അഞ്ച്, എട്ട് ക്ലാസ്സുകളില്‍ ഇംഗ്ലീഷ് ഡിവിഷനുകള്‍ കൂടി ആരംഭിക്കുന്നു. പ്രത്യേക ഫീസുകള്‍ ഒന്നും ഈടാക്കാതെയാണ് ഇംഗ്ലീഷ് മീഡിയം പഠനം. പരിശീലനം സിദ്ധിച്ച ഉന്നത യോഗ്യതകള്‍ ഉള്ള പി.എസ്.സി വഴി നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ മാത്രമാണ് ക്ലാസ്സുകള്‍ നടത്തുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ജഹ്ഫറുദ്ദീന്‍ അബൂബക്കര്‍ അറിയിച്ചു.  സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പ്രതിമാസം വന്‍തുക നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലും വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോയും പറഞ്ഞു.




Post a Comment

0 Comments