കുടുംബശ്രീയുടെ 26-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് എന്നിടം എ.ഡി.എസ് കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം നടന്നു. കുടുംബശ്രീ അംഗങ്ങളില്‍ സാമൂഹിക സാംസ്‌കാരിക അവബോധം സൃഷ്ടിക്കുക, നാടിന്റെ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക, മാനസിക ആരോഗ്യം ഉറപ്പുവരുത്തുക, കാലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഇടം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ADS തലത്തില്‍ എന്നിടം റിക്രിയേഷന്‍ ക്ലബ്ബുകള്‍ പ്രപീകരിക്കുന്നത്. രൂപീകൃതമായിട്ട് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച വേളയിലാണ് റിക്രിയേഷന്‍ ക്ലബ്ബിന്റെ രൂപീകരണത്തിനും എ.ഡി.എസ് തുടക്കം കുറിച്ചത്. ഏറ്റുമാനൂര്‍ നഗരസഭ ഒന്നാം വാര്‍ഡില്‍ കുടുംബശ്രീ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങുകള്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
0 Comments