Breaking...

9/recent/ticker-posts

Header Ads Widget

കടയ്ക്കുള്ളില്‍ മതിലു കെട്ടി വ്യാപാരികള്‍



മഴവെള്ളം കയറാതിരിക്കാന്‍ കടയ്ക്കുള്ളില്‍ മതിലു കെട്ടുകയാണ് വ്യാപാരികള്‍ . ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡിനെയും ഏറ്റുമാനൂര്‍ കോട്ടയം റോഡിനെയും  ബന്ധിപ്പിക്കുന്ന  ലിങ്ക് റോഡില്‍ ഡ്രയിനേജ് സംവിധാനം ക്രമീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതോടെയാണ് മഴ പെയ്യുമ്പോള്‍ കടകള്‍ക്കുള്ളില്‍ വെള്ളം കയറുന്നത്. മഴവെള്ളം കയറുന്നതൊഴിവാക്കാന്‍  മറ്റു മാര്‍ഗ്ഗമില്ലാതെ കടയ്ക്കുള്ളിലും മതില് കെട്ടുകയാണ് വ്യാപാരികള്‍. 



ഏറ്റുമാനൂര്‍  കോടതിപ്പടി മുതല്‍ ടൗണിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഇപ്പോള്‍ ഏറ്റുമാനൂര്‍ വിദേശമദ്യ വില്പനശാലയോട് ചേര്‍ന്ന സൈഡ് റോഡിലൂടെ ഏറ്റുമാനൂര്‍ ടൗണിലെ മെയിന്‍ പോസ്റ്റ് ഓഫീസ് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ ഈ ലിങ്ക് റോഡില്‍ ഡ്രയിനേജ് സംവിധാനം ഇല്ലാത്തതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മലിനജലം ഒഴുകി കയറുന്നതാണ് വ്യാപാരികളെ യും വഴിയാത്രക്കാരെയുംദുരിതത്തില്‍ ആക്കുന്നത്. ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസ് പടിക്കലും വലിയ വെള്ളക്കെട്ട് രൂപപ്പെടുവാന്‍ ഇത് കാരണമാകുമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.  ലിങ്ക് റോഡിന്റെ നവീകരണം ഏറ്റെടുക്കുവാന്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും ഇനിയും തയ്യാറാകാത്തതാണ് ഈ  ദുരിതത്തിനും ദുരന്തത്തിനും കാരണമാകുന്നത്.



Post a Comment

0 Comments