Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ഷോറൂമില്‍ തീപിടുത്തം



ഏറ്റുമാനൂരില്‍ ഓട്ടോ ഷോറൂമില്‍  തീപിടുത്തം. ബുധനാഴ്ച പുലര്‍ച്ചെ  4.45 ഓടെയാണ് ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന  ഓട്ടോറിക്ഷ ഷോറൂമിലെ  സ്‌പെയര്‍പാര്‍ട്‌സ് സെക്ഷനില്‍ തീ പിടിച്ചത്. ഷോറൂമില്‍ നിന്നും പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ്  പോലീസിനെയും, ഷോറൂം ഉടമയെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. 



ഷോറൂമിന്റെ  താഴത്തെ നിലയിലാണ് സ്‌പെയര്‍പാര്‍ട്‌സ് റൂം. കമ്പ്യൂട്ടര്‍, സിസിടിവി  ക്യാമറ, ഫര്‍ണിച്ചറുകള്‍, ഓയില്‍ക്യാന്‍ ഉള്‍പ്പെടെ മുറിയില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക   സാധനങ്ങളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് എത്തി  തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം  ഒഴിവായി. 8 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി  ഷോറൂം ഉടമ  പറഞ്ഞു.



Post a Comment

0 Comments