Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ പുതിയ പ്രതിനിധി



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റായ ഏറ്റുമാനൂര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പുതിയ പ്രതിനിധിയെ മത്സരിപ്പിക്കുമെന്ന്  ഒരു വിഭാഗം വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേയ് 24- ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മായ റസ്റ്റോറന്റ് ഉടമ, മനോജ് കുമാര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും.  കഴിഞ്ഞ 32 -വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന  എന്‍. പി.തോമസിന്റെ ദുര്‍ഭരണത്തിനും ഏകാധിപത്യത്തിനുമെതിരെയാണ് തങ്ങള്‍ മത്സര രംഗത്തുള്ളതെന്ന് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു. 



വ്യാപാരഭവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വര്‍ധക ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്‌സ് പബ്‌ളിക് ലിമിറ്റഡ് എന്ന കമ്പനിയില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇത് സംബദ്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടന്നും വ്യാപരികള്‍ പറഞ്ഞു. 25,000 മുതല്‍ രണ്ട് ലക്ഷം രൂപവരെ ഷെയറിനായി വാങ്ങിയിട്ടു പലര്‍ക്കും 1000 രൂപയുടെ ഷെയര്‍ മാത്രമാണ് നല്‍കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മീറ്റിംഗുമായി ബന്ധപ്പെട്ട് വ്യാപാരഭവന്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും  ഇവര്‍ പറയുന്നു.  പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍  ജി.മനോജ് കുമാര്‍, സജി ഗര്‍വാസീസ്, അച്ചന്‍കുഞ്ഞ് കുരുവിള, ജോസഫ് സെബാസ്റ്റ്യന്‍, ശ്രീജിത്ത് നെല്ലിശ്ശേരി, പി.എച്ച്. ഇക്ബാല്‍, ബിനു മുണ്ടമറ്റം, കെ.എസ്. രഘുനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments