Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍



ഏറ്റുമാനൂര്‍ നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയും. ഏറ്റുമാനൂര്‍ നഗരസഭ നടത്തുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് കോണ്‍ഫെഡറേഷന്‍ സേവന പ്രവര്‍ത്തനവുമായി മുന്നോട്ടു വന്നത്. 



ഓരോ വീടുകളിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ കോണ്‍ഫെഡറേഷന്‍ പ്രത്യേക ശുചീകരണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ഒ. ആര്‍.ശ്രീകുമാര്‍, സെക്രട്ടറി പി. ചന്ദ്രകുമാര്‍,മറ്റു ഭാരവാഹികളായ സൂസന്‍ തോമസ് ബിജോ കൃഷ്ണന്‍  പ്രദീപ്കുമാര്‍, ഡി.ജെ. മൈക്കിള്‍, ത്രേസ്യാമ്മ  ജോണ്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.



Post a Comment

0 Comments