Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

 


മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി  ഏറ്റുമാനൂര്‍ നഗരസഭ  ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ പത്തോളം കുടുംബങ്ങളില്‍ നിന്നായി മുപ്പതോളം പേരാണ് താമസിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവായി എങ്കിലും വീടുകള്‍ വൃത്തിയാക്കുവാനും സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും കഴിയാത്തതും വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമോ എന്ന ആശങ്കയുമായാണ്  പലരും  ക്യാമ്പില്‍ തുടരുന്നത്.നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്, റവന്യൂ ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍, ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.




Post a Comment

0 Comments