കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. എം.സി. റോഡില്‍ ഏറ്റുമാനൂര്‍ വിമല ആശുപത്രിയ്ക്ക് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായത്.. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും സൈഡിലെ താഴ്ചയിലേക്ക് കണ്ടെയ്‌നര്‍ മറിയുകയായിരുന്നു. പിവിസി പൈപ്പ് നിര്‍മ്മാണത്തിനുള്ള പിവിസി പൗഡര്‍ കയറ്റിയ കണ്ടെയ്‌നര്‍ ലോറി എറണാകുളത്തു നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
0 Comments