ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാത നാലുവരിപ്പാത ആക്കണമെന്ന ആവശ്യം ശക്തമാകുന്നു.. 1989 കളില്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡിന് ടൂറിസം മാപ്പില്‍ അടക്കം വലിയ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് നാലുവരിപ്പാത എന്ന ആവശ്യം ഉയരുന്നത്. 1990കളിലെ വാഹനങ്ങളുടെ എണ്ണവും 2024ലെ വാഹനങ്ങളുടെ എണ്ണവും കണക്കാക്കുമ്പോള്‍ നിലവിലുള്ള റോഡുകള്‍ അപര്യാപ്തമാവുകയാണ്. ഈ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി നാലുവരി പാത ആക്കണമെന്നാണ് ആവശ്യം ഉയരുന്നത്. നിലവില്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വാഹനത്തിരക്ക് മൂലം ജനം വളരെയധികം ബുദ്ധിമുട്ടിലാണ്. റോഡിലെ തിരക്കൂ മൂലം വാഹനം ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ട് സഹിക്കണം.
0 Comments