Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ സംഗമവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

 


ഈരാറ്റുപേട്ട  വാക്കേഴ്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ കുടുംബ സംഗമവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും  നടത്തി. വാകേഴ്സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാന്‍ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു. എ. കെ.ജ്യോതിവാസ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. പ്രസിഡന്റ് നൈസല്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. അജീബ് മുത്താരംകുന്ന്, സക്കീര്‍ അക്കി, അനസ് കൊച്ചേപ്പറമ്പില്‍, ടി.എന്‍.മനോജ്, സുബൈര്‍ കല്ലുപുരക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന ക്ലബ്ബിലെ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. പുതിയ ക്ലബ് ഭരണ സമിതി അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍  സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണ കിറ്റുകള്‍ വീടുകളില്‍എത്തിച്ച് നല്‍കി.




Post a Comment

0 Comments