Breaking...

9/recent/ticker-posts

Header Ads Widget

ഗവ: ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതി



പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി. ഒ.പി. രജിട്രേഷന് വേണ്ടി കൗണ്ടറിനു മുന്നില്‍ വലിയ ക്യൂവാണ് പലപ്പോഴും ഈ സമയത്ത് ഉണ്ടാവുന്നത്. ഇതിന് പരിഹാരമാണ് ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ സംവിധാനം. നേരിട്ടും  വെബ് സൈറ്റ് വഴിയും ഡോക്ടറുമായുള്ള കൂടികാഴ്ച്ചയ്ക്ക്‌സമയം മുന്‍കൂര്‍ നിശ്ചയിക്കാം. ഇ - ഹെല്‍ത്ത് കേരള വെബ് സൈറ്റ് വഴി യു.എച്ച്.ഐ.ഡി നമ്പര്‍ എടുത്താണ് ഒപി ടിക്കറ്റ് എടുക്കേണ്ടത്. ചികിത്സാ രേഖകളും രോഗികള്‍ക്ക് ഇതുവഴി എടുക്കുവാന്‍ കഴിയും. 



രണ്ട് വര്‍ഷമായി ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിനായുള്ള പരിശീലനം നല്കിയിരുന്നു. 40-ല്‍ പരം കമ്പ്യൂട്ടറുകളാണ് വിവിധ വിഭാഗങ്ങളില്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഫാര്‍മസിയും ലാബും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെല്‍ട്രോണാണ് ഇതിനുള്ള നെറ്റ് വര്‍ക്ക് സംവിധാനം സ്ഥാപിച്ചത്. യു.എച്ച്.ഐ.ഡി രജിസ്റ്റര്‍ ചെയ്യുന്നതിന് ഒ.പി കൗണ്ടറില്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അറിയിച്ചു. ആധാര്‍ നമ്പരും ഇതുമായി ലിങ്ക് ചെയ്ത ഫോണുമായി ഒ.പി. കൗണ്ടറില്‍ എത്തിയാല്‍ യു.എച്ച്‌ഐ.ഡി. നമ്പര്‍ ലഭ്യമാകും. ഇ-ഹെല്‍ത്ത് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് നഗര സഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അഭ്യര്‍ത്ഥിച്ചു. 





Post a Comment

0 Comments