Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ തോട്ടില്‍ വീണു.



ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത നാലംഗ സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കടവ് പാലത്തിന് സമീപം  കാര്‍, തോട്ടില്‍ വീണത്. മറ്റാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും കാര്‍ യാത്രികര്‍ കാറിന്റെ പിന്‍ഭാഗത്ത്  കൂടി പുറത്തെത്തുകയായിരുന്നു. നീന്തല്‍ വശമുണ്ടായിരുന്ന രണ്ട് യുവാക്കളാണ് 2 യാത്രക്കാരെ സുരക്ഷിതമായി കരയില്‍ എത്തിച്ചത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. അപകടത്തില്‍പ്പെട്ട കാര്‍ തോട്ടിലൂടെ കുറച്ചു ദൂരം ഒഴുകിപ്പോയി തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. 



ആന്ധ്ര സ്വദേശികളായ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത കാറാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് തോട്ടില്‍ നിന്നും കാര്‍ ഉയര്‍ത്തി എടുത്തത്. ഒരു വര്‍ഷം മുമ്പും ഇതേ പോലെ തന്നെ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര സംഘം ഇവിടെ കുറുപ്പുംതറ  കടവ് തോട്ടില്‍ വീണിരുന്നു. ദിശ സൂചിക ബോര്‍ഡ്  ഇല്ലാത്തതും, അപകടസൂചന  മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും മൂലമാണ് ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുവാന്‍ കാരണമാകുന്നത്. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു



Post a Comment

0 Comments