മിസ് ക്വീന്‍ ഓഫ് ഇന്ത്യ സൗന്ദര്യ റാണി ഹര്‍ഷ ശ്രീകാന്തിന് ജന്മനാടായ കിടങ്ങൂരില്‍ ഹൃദ്യമായ വരവേല്‍പ്പ്. എറണാകുളം ലേ മെറിഡിയനില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണ്ണകിരീടം ചൂടി മടങ്ങിയെത്തിയ ഹര്‍ഷ ശ്രീകാന്തിനെ കിടങ്ങൂര്‍ കട്ടച്ചിറ ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ യാണ് മലമേല്‍ ഇല്ലത്തേക്ക് സ്വീകരിച്ച് ആനയിച്ചത്. പുഴയോരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, എന്നിവര്‍ ഹര്‍ഷയെ പൊന്നാടയണിയിച്ച് ആദരിച്ചു. പുഴയോരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ശശികുമാര്‍, സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സ്വീകരണ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. കിടങ്ങൂര്‍ മലമേല്‍ ഇല്ലത്ത് ശ്രീകാന്ത്-സീമ ദമ്പതികളുടെ മകളായ ഹര്‍ഷ ചെന്നൈ SRM കോളജില്‍ PG വിദ്യാര്‍ത്ഥിനിയാണ്.
0 Comments