കിടങ്ങൂരിന്റെ അഭിമാനമായ ഹര്‍ഷ ശ്രീകാന്തിന് സൗന്ദര്യ റാണിപ്പട്ടം ലഭിച്ചു. മിസ് ക്വീന്‍ ഓഫ് ഇന്‍ഡ്യയായി ഹര്‍ഷ ശ്രീകാന്ത് ' തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച എറണാകുളം ലെ മെറിഡിയനില്‍ നടന്ന സൗന്ദര്യമത്സരത്തിലാണ് ഹര്‍ഷ ശ്രീകാന്ത് മിസ് ക്വീന്‍ ഓഫ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്.പെഗാസസ് കമ്പനിയും മണപ്പുറം ഫിനാന്‍സും Dque, പ്രക്കാട്ട് റിസോര്‍ട്‌സ്, സാജഹോട്ടല്‍സ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച മിസ് ക്വീന്‍ മത്സരത്തിലാണ് ഹര്‍ഷ ഇന്ത്യയിലെ സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. പഞ്ചാബില്‍ നിന്നുള്ള തമന്ന ഭരത് ഫസ്റ്റ് റണ്ണറപ്പായി. സാജ്‌ഹോട്ടല്‍സ് MD സാജന്‍ വര്‍ഗീസ് പുരസ്‌കാരം നല്‍കി. മിസ് ടെനാഷ്യസ് ( Tenacious ) എന്ന സബ് ടൈറ്റിലിനും ഹര്‍ഷ അര്‍ഹയായി. മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെയാണ് ഹര്‍ഷ ഒന്നാമതെത്തിയത്.
0 Comments