Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.



സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയത്ത് ചൊവ്വാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടുള്ളത്. ശക്തമായ മഴ സാധ്യതയെ തുടര്‍ന്ന് കേരള തീരത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതും, മലയോര മേഖലകളിലേക്കുളള രാത്രിയാത്രകളും അധികൃതര്‍ വിലക്കിയിട്ടുണ്ട്. ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണമാവുന്നത്. 



.കനത്ത മഴയില്‍ ആറുകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. കിഴക്കന്‍ മേഖലയിലെ കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും ജലനിരപ്പുയര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 31 ന് കാലാവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Post a Comment

0 Comments