മാതൃദിനത്തോടനുബന്ധിച്ച് മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയില്‍ മെയ് 13, 14, 15 തീയതികളില്‍ സ്ത്രീകള്‍ക്ക് സൗജന്യ കണ്‍സല്‍ട്ടേഷന്‍ ലഭ്യമാക്കിയിരിക്കുന്നു. സ്ത്രീ സഹജമായ എല്ലാവിധ അസുഖങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്ന സൗജന്യ കണ്‍സല്‍ട്ടേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. അലക്‌സ് പണ്ടാരക്കാപ്പില്‍ അറിയിച്ചു.
ഡോ മറിയാമ്മ അലക്‌സാണ്ടര്‍, ഡോ ഉഷ എസ്, ഡോ. മഞ്ജു എലിസബത്ത് സെബാസ്റ്റ്യന്‍ എന്നീ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുകളുടെയും സേവനമാണ് സൗജന്യമായി ലഭിക്കുന്നത്. മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ അംഗീകാരവും NABH അക്രെഡിറ്റേഷനുമുള്ള മുട്ടുചിറ H G M ഹോസ്പിറ്റലില്‍24 മണിക്കൂറും വിദഗ്ദ്ധരായ ഡോക്ടേഴ്സിന്റെ നേതൃത്വത്തില്‍ അമ്മക്കും കുഞ്ഞിനും പരിചരണം, നല്‍കുന്നുണ്ട്. എല്ലാവിധ ഗൈനക്ക്, കീ-ഹോള്‍, ലാപ്പറോസ്‌കോപ്പിക് സര്‍ജറികള്‍ക്കുള്ള സംവിധാനങ്ങളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 04829 216600, 9497216600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 Comments