Breaking...

9/recent/ticker-posts

Header Ads Widget

ഹോംഗാര്‍ഡിനെ കയ്യേറ്റം ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു



 ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന  ഹോംഗാര്‍ഡിനെ  കയ്യേറ്റം ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം അറക്കപ്പറമ്പില്‍ ജോബിള്‍ സ്‌കറിയ എന്നയാളെയാണ്  കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വെള്ളിയാഴ്ച  വൈകിട്ട് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശം ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാര്‍ഡിനെ   ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. 



തുടര്‍ന്ന് കുറവിലങ്ങാട്  പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ നോബിള്‍ പി.ജെ, എസ്.ഐ മാരായ സുമിത, ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട്ചെയ്തു.



Post a Comment

0 Comments