Breaking...

9/recent/ticker-posts

Header Ads Widget

ഹോം മിഷന്‍ ആരംഭിച്ചു.



കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ ഹോം മിഷന്‍ ആരംഭിച്ചു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയിലെ എല്ലാ ഇടവകകളിലും വിവിധ സന്ന്യാസിനി സമൂഹത്തിലെ  സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍  ആണ് ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ക്രിസ്തീയ കുടുംബങ്ങളുടെ നവീകരണവും വിശുദ്ധീകരണവും ലക്ഷ്യമിട്ട് നടത്തുന്ന  പ്രവര്‍ത്തനമാണ് ഹോം മിഷന്‍. ഇടവകയിലെ എല്ലാ ക്രിസ്തീയ ഭവനങ്ങള്‍ സന്ദര്‍ശിച്ച് കൗണ്‍സിലിംഗ്, പ്രാര്‍ത്ഥന എന്നിവ വഴി ആത്മീയ ഉണര്‍വ്വിലേക്ക് കൈപിടിച്ചു നടത്തുക എന്നതാണ് ഇതിന്റെ  ലക്ഷ്യം. 


.സ്‌നേഹഗിരി സിസ്റ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാര്‍മല്‍ ജിയോ കവിയില്‍ കളപ്പുരയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടു പേരടങ്ങിയ സിസ്റ്റേഴ്‌സിന്റെ ടീം ആണ് ഹോം മിഷന്‍ പ്രവര്‍ത്തനം നടത്തുന്നത്. പാലാ രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിലാണ് ഹോം മിഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. നിക്‌സണ്‍ നരിതൂക്കില്‍, സ്‌നേഹഗിരി സിസ്റ്റേഴ്‌സ് എന്നിവരെ  വികാരി ഫാ.സ്‌കറിയ വേകത്താനവും കൂട്ടായ്മ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ഹോം മിഷന്‍ മേയ് 24 വെള്ളിയാഴ്ച സമാപിക്കും.



Post a Comment

0 Comments