Breaking...

9/recent/ticker-posts

Header Ads Widget

കൈവരികള്‍ തകര്‍ന്ന ഇരുവേലി കലുങ്ക് അപകട ഭീഷണി



മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാറപ്പാറ മാഞ്ഞൂര്‍  ഗവണ്‍മെന്റ് ആശുപത്രി ബൈപ്പാസ് റോഡിലെ കൈവരികള്‍ തകര്‍ന്ന ഇരുവേലി കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു.  തകര്‍ന്നു കിടന്നിരുന്ന റോഡ് ജനങ്ങളുടെ പ്രതിഷേധത്തെ  തുടര്‍ന്ന് നവീകരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കലുങ്കിന്റെ  കൈവരികള്‍ പുനര്‍ നിര്‍മിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല . 



ഒരു വര്‍ഷം മുന്‍പ്  നിയന്ത്രണം വിട്ട സ്‌കൂട്ടര്‍  കൈവരികള്‍ ഇല്ലാത്ത  കലുങ്കില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ്   സ്‌കൂട്ടര്‍ യാത്രകന്‍ മരണപ്പെട്ടിരുന്നു .  ടാറിങ് ഇല്ലാത്ത ഭാഗത്ത്  വിരിച്ചിരിക്കുന്ന  കോണ്‍ക്രീറ്റ് ടൈലുകള്‍ വാഹനങ്ങള്‍ തെന്നിമറിയുവാന്‍ കാരണമാകുന്നതായും നാട്ടുകാര്‍ പറഞ്ഞു. വേഗത നിയന്ത്രണത്തിനും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments