കോണ്‍ഗ്രസ് എട്ട് വര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്ന് വെന്തുരുകുകയാണെന്ന് മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍. എട്ട്-പത്ത് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും ഓര്‍ത്ത് കരയുന്നതാവും കോണ്‍ഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുന്‍ സെക്രട്ടറിയും കേരള കോണ്‍ (എം) ഉന്നതാധികാര സമിതി അംഗവുമായ ജോണി നെല്ലൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ കേരള കോണ്‍ (എം) നേയും പാര്‍ട്ടി ചെയര്‍മാനേയും പരിഹസിച്ചിരിക്കുന്നത് അപലനീയമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
0 Comments