Breaking...

9/recent/ticker-posts

Header Ads Widget

ജോയിന്റ് കൗണ്‍സില്‍ മീനച്ചില്‍ മേഖല സമ്മേളനം



സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഘട്ടത്തിലും ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല ജോയിന്റ് കൗണ്‍സില്‍ പ്രക്ഷോഭണങ്ങള്‍ നടത്തുന്നതെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ ഷാനവാസ്ഖാന്‍  പറഞ്ഞു.ചില സംഘടനകള്‍ ഈ നിലപാടിനെ ആക്ഷേപിച്ച്  പ്രസ്താവനകള്‍ നടത്തുന്നത് കാര്യമാക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.അടുത്ത  ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലന്നും ക്ഷാമ ബത്ത കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ മാസത്തില്‍ പ്രക്ഷോഭണം ആരംഭിക്കുമെന്നും  കെ ഷാനവാസ്ഖാന്‍ അറിയിച്ചു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ജോയിന്റ് കൗണ്‍സില്‍ മീനച്ചില്‍ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് അനൂപ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. 


സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ അനില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  ഡി ബിനില്‍, ജില്ല സെക്രട്ടറി ജയപ്രകാശ് പി.എന്‍, ജില്ല പ്രസിഡന്റ് എ.ഡി അജേഷ്, എ.സി രാജേഷ്, ആര്‍ പ്രദീപ് കുമാര്‍, ജയലക്ഷ്മി ആര്‍, സിന്ധു കെ.എന്‍, സുമേഷ് എസ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അനൂപ് പുരുഷോത്തമന്‍ (പ്രസിഡന്റ് )സുഭാഷ് എം.കെ, ഗിരീഷ് സി.എസ് (വൈസ് പ്രസി ) വിന്‍സോ ടി.എന്‍ (സെക്രട്ടറി ), മഹേഷ് എസ്, സുമേഷ് എസ് (ജോയിന്റ് സെക്രട്ടറി ), മിലന്‍ കൃഷ്ണ (ഖജാന്‍ജി ),    കലാ വിശ്വനാഥന്‍ വനിത കമ്മറ്റി  മേഖല (പ്രസിഡന്റ് ) സിന്ധു കെ എന്‍ (സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു.





Post a Comment

0 Comments