Breaking...

9/recent/ticker-posts

Header Ads Widget

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 89-ാം ചരമവാര്‍ഷിക ആചരണം നടന്നു



ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 89-ാം ചരമവാര്‍ഷിക ആചരണം നടന്നു . പാലാ SH പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. പ്രബോധനങ്ങളുടെ ഉള്‍ക്കാഴ്ച സ്വന്തമാക്കിയ കദളിക്കാട്ടിലച്ചന്‍ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ പ്രവാചകനും അജപാലന ദൗത്യം കൃത്യമായി നിര്‍വഹിച്ച മഹദ് വ്യക്തിത്വവുമായിരുന്നുവെന്ന് ബിഷപ് പറഞ്ഞു. 



കദളിക്കാട്ടിലച്ചന്റെ കബറിടത്തില്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍ നടത്തി. ശ്രാദ്ധ നേര്‍ച്ചയുടെ വെഞ്ചരിപ്പും ബിഷപ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. തിരുക്കര്‍മ്മങ്ങങ്ങളില്‍  ഫാദര്‍ വിന്‍സന്റ് കദളിക്കാട്ടില്‍ , ഫാദര്‍ ജോണ്‍ പാക്കരമ്പില്‍ , ഫാദര്‍ മാത്യു കദളിക്കാട്ടില്‍ ,  ഫാദര്‍ മാത്യു പന്തലാനിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു കദളിക്കാട്ടിലച്ചന്റെ ധന്യജീവിതത്തെ ആസ്പദമാക്കി SH മീഡിയ  തയ്യാറാക്കിയ തിരുഹൃദയദാസന്‍ എന്ന  ഡോക്യുഫിക്ഷന്റെ പ്രകാശനം ബിഷപ് നിര്‍വ്വഹിച്ചു. തിരുക്കര്‍മ്മങ്ങളിലും ശ്രാദ്ധ നേര്‍ച്ചയിലും നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.



Post a Comment

0 Comments