Breaking...

9/recent/ticker-posts

Header Ads Widget

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.



കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ  ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം കാണക്കാരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്  വി.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി ജോര്‍ജ്, വൈസ് പ്രസിഡന്റ്  ബൈജു സി.എസ്, ജോയിന്റ് സെക്രട്ടറി  ദീപു കെ നവീന്‍, ടോണി മറ്റപ്പള്ളില്‍, ലൈബ്രറേറിയന്‍ ശശിധര പണിക്കര്‍, സി.കെ. സോമശേഖരന്‍, രാജു റ്റി.എസ്, , തുടങ്ങിയവര്‍ പ്രസംഗിച്ചു. 


എസ്എസ്എല്‍സി-പ്ലസ് ടു  പരീക്ഷയില്‍  മികച്ച വിജയം നേടിയ  14 കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. സംസ്ഥാന മൈനോറിറ്റി  ഡിപ്പാര്‍ട്ട്‌മെന്റ്  ട്രെയിനര്‍ ആന്‍ഡ് കരിയര്‍ സ്‌പെഷ്യലിസ്റ്റ് അജി ജോര്‍ജ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്  നയിച്ചു.






Post a Comment

0 Comments