Breaking...

9/recent/ticker-posts

Header Ads Widget

1977-78 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം



കൈപ്പുഴ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ 1977-78 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂര്‍വ്വ  അധ്യാപകനായിരുന്ന  ലൂക്കോസ്  കുഞ്ഞ് ഭദ്രദീപം തെളിയിച്ച്  സംഗമം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രസിഡണ്ട് എന്‍.എസ് ജോണ്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സാബു മ്യാലിതുരുത്തേല്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, പൂര്‍വ അധ്യാപകരായ സിസ്റ്റര്‍ ജെയിന്‍, എല്‍സമ്മ, ജോസഫ് കുട്ടന്‍  കൂട്ടായ്മയുടെ ഭാരവാഹികളായ അഡ്വക്കറ്റ് അപ്പുക്കുട്ടന്‍, എം.കെ. ജ്ഞാനപ്രകാശ്, എം.ജെ. ലൂക്കാ തുടങ്ങിയവര്‍ പ്രസംഗിച്ചു.  


77-78 കാലഘട്ടത്തിലെ ഏഴ് ബാച്ചുകളില്‍പ്പെട്ട 48 പൂര്‍വ്വ  വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ 150-ഓളം പേര്‍ സംഗമത്തില്‍ ചേര്‍ന്നു. മണ്‍മറഞ്ഞുപോയ സഹപാഠികളെ അനുസ്മരിക്കുകയും പഠനകാലത്തെ പങ്കുവെച്ചു കൊണ്ട്  വീണ്ടും ഒത്തുചേരുമെന്ന തീരുമാനത്തോടെയും ആണ് ഇവര്‍ പിരിഞ്ഞത്. വിദേശത്തുള്ളവരും ഓണ്‍ലൈനായി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കുചേര്‍ന്നു.





Post a Comment

0 Comments