Breaking...

9/recent/ticker-posts

Header Ads Widget

ഇടനാട് കൈരളി ശ്ലോകരംഗത്തിന്റെ 35-ാം വാര്‍ഷികാഘോഷം



അക്ഷര ശ്ലോകത്തെ ജനകീയ കലയാക്കി മാറ്റിയ ഇടനാട് കൈരളി ശ്ലോകരംഗത്തിന്റെ 35-ാം വാര്‍ഷികാഘോഷം ശ്ലോകോത്സവം 2024 വലവൂര്‍ സഹകരണബാങ്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ശ്ലോകരംഗത്തിന്റെ സ്ഥാപകനും അക്ഷരശ്ലോകാചാര്യനുമായിരുന്ന കെ.എന്‍. വിശ്വനാഥന്‍ നായരുടെ ഒന്‍പതാം ചരമ വര്‍ഷിക അനുസ്മരണവും  ശ്ലോകരംഗം വാര്‍ഷികവും സംയുക്തമായാണ്   സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ  ആചാര്യസ്മൃതിയ തുടര്‍ന്ന് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ നിര്‍വ്വഹിച്ചു.



 8.30 ന് പ്രൊഫ. എന്‍.ഡി. കൃഷ്ണനുണ്ണി സ്മാരക സംസ്‌കൃത അക്ഷരശ്ലോക മത്സരം  K N വിശ്വനാഥന്‍ നായര്‍ സ്മാരക അക്ഷരശ്ലോക മത്സരം കാവ്യകേളി മത്സരം എന്നിവ നടന്നു. 35-ാമത് ബാച്ചിന്റെ അരങ്ങേറ്റവും നടന്നു. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നിര്‍വ്വഹിച്ചു. ആലങ്ങോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കൈരളി ശ്ലോകരംഗം പ്രസിഡന്റ് കെ.എന്‍. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എന്‍. വിശ്വനാഥന്‍ നായരുടെ കൈയ്യെഴുത്ത് രേഖയുടെ പ്രകാശനം ശ്രീകുമാര്‍ മുഖത്തല നിര്‍വ്വഹിച്ചു.  പ്രതിഭകള്‍ക്കുള്ള അനുമോദനവും സമ്മാനദാനവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ നിര്‍വ്വഹിച്ചു. അഡ്വ. സോമശേഖരന്‍ നായര്‍, ഡോ. ആര്യാംബിക രവിപുലിയന്നൂര്‍ ബാലു ട നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments