പെരുവ ജംഗ്ഷനിലെ വെള്ളക്കെട്ടിന് കാരണമായിരുന്ന കലുങ്കിനുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതോടെ ജംഗ്ഷനിലെയും പെരുവ പിറവം റോഡിലെയും, സമീപത്തെ വീടുകളിലെയും വെള്ളക്കെട്ടിന് ഏകദേശം പരിഹാരമായി. റീ- ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡില്‍, പഴയ കെ.എസ്.ഇ.ബി.ഓഫീസിന് സമീപം റോഡിന് പകുതി ഭാഗത്തേ കലുങ്ക് മാത്രമേ നിര്‍മ്മിച്ചിരുന്നുള്ളു. ഭാഗികമായ കലുങ്ക് നിര്‍മ്മാണത്തിന് ശേഷം കലുങ്കിലെ കമ്പികള്‍ അകത്തേക്ക് വളച്ചു വച്ചതാണ് നീരൊഴുക്ക് തടസ്സപ്പെടുവാന്‍ കാരണമായത്. . ജെ.സി.ബി.ഉപയോഗിച്ച് മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നു. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, പഞ്ചായത്തംഗം ശില്പദാസ്, കെ.എസ്.ടി.പി. എ. ഇ. പ്രീത തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments