കിടങ്ങൂരില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. കിടങ്ങൂര്‍ സൗത്തില്‍ വിവിധ സ്ഥലങ്ങളിലായി കഞ്ചാവ് വില്പന നടത്തിയിരുന്ന കിടങ്ങൂര്‍ സ്വദേശി അനന്തു മുരുകനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് പിടിച്ചെടുത്തു കിടങ്ങൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സതികുമാര്‍ T യുടെ നേതൃത്വത്തില്‍ SI ബിജു ചെറിയാന്‍, SCPO അരുണ്‍ കുമാര്‍, CPO മാരായ പ്രദീപ്, ശരത് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അനന്തുവിനെപിടികൂടിയത്.
.
0 Comments