കോഴ കട്ടച്ചിറത്തോട്ടില്‍, വെമ്പള്ളി തോട്ടിലെ തടയണയുടെ പലക ഉയര്‍ത്തി. വെള്ളപ്പൊക്കം മൂലം പ്രദേശത്ത് വീടുകളില്‍ വെള്ളം കയറുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്നാണ് നടപടി. കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് പലകകള്‍ ഉയര്‍ത്തി മാറ്റിയത്. പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, ലൗലി മോള്‍ വര്‍ഗീസ്, കാണക്കാരി അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ജി. അനില്‍കുമാര്‍, തമ്പി ജോസഫ്, ബെറ്റ്‌സിമോള്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷൈനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, കണക്കാരി വില്ലേജ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments