Breaking...

9/recent/ticker-posts

Header Ads Widget

മദ്യനയത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് KCBC മദ്യവിരുദ്ധ സമിതി



സര്‍ക്കാരിന്റെ മദ്യനയത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് KCBC മദ്യവിരുദ്ധ സമിതി.  സര്‍ക്കാര്‍മദ്യപ്രളയം സൃഷ്ടിച്ച് ജനദ്രോഹം തുടരുകയാണെന്നും      കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സമര്‍ത്ഥരും വിദഗ്ധരുമായ ജീവനക്കാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കുകയാണ് ഐ.റ്റി. പാര്‍ക്കുകളിലെ മദ്യവില്പന 'ഡ്രൈ ഡേ' പിന്‍വലിക്കുന്നതിന്റെ കാരണം അധികാരികള്‍ പൊതുസമൂഹത്തെ അറിയിക്കണം. 


സാമ്പത്തിക പരാധീനതക്ക് പരിഹാരമായി മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുന്നത് ശരിയല്ല.  റെസ്റ്റോറന്റുകളിലും ബാറുകളിലുംകൂടി കള്ള് വില്ക്കുവാനുള്ള നീക്കം കടുത്ത ജനവഞ്ചനയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരത്തിലധികമായി മാറിയിരിക്കുന്നു. കണക്കുകളില്‍ പറയാത്ത ബെവ്കോ - കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളും നൂറുകണക്കിന് പ്രവര്‍ത്തിപ്പിക്കുന്നു. മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണെന്നും. മദ്യനയം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി  വിജയനോട് ആവശ്യപ്പെടുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഭാരവാഹികള്‍ പറഞ്ഞു.





Post a Comment

0 Comments