Breaking...

9/recent/ticker-posts

Header Ads Widget

നഴ്‌സസ് വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചു



കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ്  ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. രോഗീപരിചരണത്തില്‍ നഴ്‌സുമാര്‍ വഹിക്കുന്ന ത്യാഗനിര്‍ഭരമായ സേവനങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന വിവിധ പരിപാടികളാണ് നടന്നത്. LLM ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ് സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് അധ്യക്ഷയായിരുന്നു.  ഡോ ജിജോ ജോസ് ,നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജസ്സീന, ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത,ഡോ. സിസ്റ്റര്‍ ലത, സിസ്റ്റര്‍ അനിറ്റ്, സിസ്റ്റര്‍ ജയ്‌സി, ജോയന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ തുടങ്ങിയവര്‍ പ്രസംഗിച്ചു.



 റിപ്പോര്‍ട്ട് അവതരണവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. സമ്മേളനത്തെ തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ LLM കുടുംബാംഗങ്ങളും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളും വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.



Post a Comment

0 Comments