Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന നടന്നു.

 


പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന  നടന്നു. മണര്‍കാട് സെന്റ്റ്‌മേരീസ് പള്ളി മൈതാനിയില്‍  കോട്ടയം ആര്‍ടിഒ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞദിവസം നടന്ന റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുത്ത സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശോധനയ്ക്ക് എത്തിയ വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കുകയും  മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ നല്‍കുകയും ചെയ്തു. കോട്ടയം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന്റെയും  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ റോഷന്‍ സാമുവല്‍, ആശാ കുമാര്‍, റെജിസ് പി.ആര്‍, മെല്‍വിന്‍ ക്ലീറ്റസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ് വര്‍ഗീസ്, ദിനേശ്, നിഖില്‍ ബാലന്‍, മനോജ് കുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക്നേതൃത്വംനല്‍കി.




Post a Comment

0 Comments