Breaking...

9/recent/ticker-posts

Header Ads Widget

അകാലത്തില്‍ പൊലിഞ്ഞ ലിജുവിന് അന്ത്യാജ്ഞലി



പന്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ കിണറ്റില്‍ വീണു മരിച്ച ലിജു കുടക്കച്ചിറ ഗ്രാമത്തിന്റെ വേദനയായി . കുടക്കച്ചിറ ഓന്തനാല്‍ ബിജുവിന്റെ മകനും സെന്റ് ജോസഫ്‌സ് സ്‌കൂളിലെ  നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ലിജുവിന്റെ മുതദേഹം ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത് ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹപാഠികളുമടക്ക മുള്ളവര്‍ കണ്ണീരോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു.  കുടക്കച്ചിറ സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു . 



ബുധനാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ കണ്ണീരിലാഴത്തിയ സംഭവം നടന്നത്. സംരക്ഷണഭിത്തിയില്ലാത്ത കിണറില്‍ വീണ പന്ത് ബക്കറ്റ് ഉപയോഗിച്ച് തിരികെ യെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ലിജു ചെളിയില്‍ പെടുകയായിരുന്നു പുറത്തെടുക്കുമ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. പുതിയ വീടുനിര്‍മ്മാണത്തിനായി പൊളിച്ചു നീക്കിയ പഴയ വീടിനു സമീപമാണ് കിണര്‍ . അകാലത്തില്‍ പൊലിഞ്ഞ കുരുന്നിന് അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ നിരവധിയാളുകളെത്തി.



Post a Comment

0 Comments