കുടുംബശ്രീ ജില്ലാതല സര്‍ഗോത്സവം സമാപിച്ചു. കോട്ടയം ജില്ലാ അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാമേളയാണ് അരങ്ങേറിയത്. മാമ്മന്‍ മാപ്പിള ഹാളില്‍ അരങ്ങ് 2024 കലോത്സവത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസോസിയേറ്റ് പ്രൊഫസറുമായ ചങ്ങമ്പുഴ ഹരികുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി സി.ആര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജ്യോതിമോള്‍ പി.ജി, തലപ്പലം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ കെ.എസ്, മണര്‍കാട് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അംബിക തങ്കപ്പന്‍, ചിറക്കടവ് ചെയര്‍പേഴ്‌സണ്‍ ഉഷ പ്രകാശ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കവിത കെ.കെ എന്നിവര്‍ പ്രസംഗിച്ചു. 2 ദിവസത്തെ മത്സര പരിപാടികളില്‍ ബ്ലോക് തല മത്സരങ്ങളിലെ വിജയികളാണ് പങ്കെടുത്തത്. ആദ്യ ദിനത്തില്‍ രചനാമത്സരങ്ങള്‍ നടന്നു. രണ്ടാം ദിവസം തിരുവാതിരകളി, ഭരതനാട്യം, നാടോടിനൃത്തം, ഒപ്പന, മാര്‍ഗം കളി, ലളിത ഗാനം തുടങ്ങിയ മത്സരങ്ങള്‍ മികവു പുലര്‍ത്തി. ജില്ലാതല വിജയികള്‍ ജൂണ്‍ 7, 8, 9 തീയതികളില്‍ കാസര്‍കോട് നടക്കുന്ന സംസ്ഥാന തലമത്സരങ്ങളില്‍ പങ്കെടുക്കും.
0 Comments