Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം ശ്രീരാമവിലാസം NSS കരയോഗത്തിന്റെ പൊതുയോഗവും അനുമോദന സമ്മേളനവും



കുറിച്ചിത്താനം ശ്രീരാമവിലാസം NSS കരയോഗത്തിന്റെ പൊതുയോഗവും അനുമോദന സമ്മേളനവും നടന്നു. SSLC, ഹയര്‍സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി അനുമോദിച്ചു. മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ ചെയര്‍മാന്‍ PS ഷാജി കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് MG ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു.



 NSS യൂണിയന്‍ സെക്രട്ടറി പ്രകാശ് PM, യൂണിയന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗം ശശികുമാര്‍, യൂണിയന്‍ പ്രതിനിധികളായ ലിജിന്‍ ലാല്‍, രാജന്‍ കൗസ്തുഭം, കരയോഗം സെക്രട്ടറി അനില്‍ പണിക്കര്‍, P കൃഷ്ണന്‍കുട്ടി നായര്‍,  MS ഗിരീശന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, പ്രദീപ്കുമാര്‍  തുടങ്ങിയവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെഅനുമോദിച്ചു.



Post a Comment

0 Comments