Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.



കുറുമാപ്പുറം  ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.ഞായറാഴ്ച വൈകിട്ട് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും യജ്ഞ വേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹവുമായി  ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു ദീപാരാധനയ്ക്കു ശേഷം  യജ്ഞവേദിയില്‍ വിഗ്രഹപ്രതിഷ്ഠയും സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനവും  മള്ളിയൂര്‍ ദിവാകരന്‍ നമ്പുതിരി നിര്‍വഹിച്ചു.



. യജ്ഞാചാര്യന്‍ ഡോ പള്ളിക്കല്‍ സുനില്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. തിങ്കളാഴ്ച രാവിലെ ഗ്രന്ഥ നമസ്‌കാരത്തെ തുടര്‍ന്ന് സ്പ്താഹയജ്ഞം സമാരംഭിച്ചു. സപ്താഹയജ്ഞം മേയ് 26 ന് സമാപിക്കും. നരസിംഹജയന്തി ദിനമായ ബുധനാഴ്ച വിശേഷാല്‍ പൂജകളും പുഷ്പാഭിഷേകവുംനടക്കും.



Post a Comment

0 Comments