വ്യാപാരികള്‍ വോട്ട് ബാങ്കായി മാറണമെന്നും സംഘടിത ശക്തിയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങളിലും സ്വാധീനം ചെലുത്തിയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതെന്നും രാജു അപ്സര പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി രാമപുരം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ നിര്‍ദ്ധന കുടുംബത്തിന് രാമപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ സംസ്ഥാന പ്രസിഡന്റില്‍ നിന്നും മുന്‍ പ്രസിഡന്റ് പി.ജെ. ജോണ്‍ പുതിയിടത്തുചാലില്‍ ഏറ്റുവാങ്ങി. രാമപുരം മൈക്കിള്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വ്യാപാരികളുടെ കുട്ടികളെ സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, എ.കെ.എന്‍. പണിക്കര്‍, പി.പി. നിര്‍മ്മലന്‍, ജോര്‍ജ് കുരിശുംമൂട്ടില്‍, ഷാജന്‍ ഉഴുന്നാലില്‍, പി.എം. മാത്യു ചോലിക്കര, ബേബി കണിയാരകം, സോണിയ റോയി എന്നിവര്‍ പ്രസംഗിച്ചു. 2024-26 വര്‍ഷത്തെ യൂണിറ്റ് പ്രസിഡന്റായി സജി മിറ്റത്താനി തെരഞ്ഞെടുക്കപ്പെട്ടു.
0 Comments