Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയ്ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്



ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയ്ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 B യിലെ പത്തു ക്ലബ്ബുകളുള്‍പ്പെട്ട  റീജിയന്‍ 10 ന്റെ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചാണ്   അരുവിത്തുറ ലയണ്‍സ് ക്ലബിന് പുരസ്‌കാരം ലഭിച്ചത് . പാലാ നെല്ലിയാനി ലയണ്‍സ് ക്ലബില്‍ നടന്ന  മീറ്റിംഗില്‍ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ മജു പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു 



ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ബിനോ ഐ കോശി പുരസ്‌കാര വിതരണം നടത്തി.  അരുവിത്തുറ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റും  ജില്ലാ ചീഫ് കോഡിനേറ്ററുമായ സിബി മാത്യു പ്ലത്തോട്ടം അവാര്‍ഡ് ഏറ്റുവാങ്ങി. വൈസ് ഡിസ്ട്രിക്ട്ഗവര്‍ണര്‍മാരായ ആര്‍. വെങ്കിടാചലവും വിന്നി ഫിലിപ്പും  ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.



Post a Comment

0 Comments