റോഡരികില്‍ പാര്‍ക്ക് ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഓടയില്‍ ഇടിച്ചിറങ്ങി. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് സമീപം ഇടക്കര വളവിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നും പഞ്ചസാരയുമായി ഏറ്റുമാനൂരിലേക്ക് പോകുന്നതിനിടയില്‍ ഡ്രൈവര്‍ ലോറി റോഡരികിലേക്ക് ഒതുക്കിയപ്പോഴാണ് ടയര്‍ സ്ലാബ് തകര്‍ന്ന് ഓടയിലേക്ക് ഇടിച്ചിറങ്ങിയത്.
ലോറിയുടെ പുറകുവശത്തെ ടയര്‍ മുഴുവനായും ഓടയിലേക്ക് താഴ്ന്ന നിലയിലായിരുന്നു. ഇതെ തുടര്‍ന്ന് ലോറി ഒരു വശത്തേയ്ക്ക് ചെരിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന ലോഡ് മറ്റു വാഹനങ്ങളില്‍ കയറ്റി അയച്ച ശേഷം ക്രയിന്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്.. ഓടയുടെ മുകളിലെ സ്ലാബുകള്‍ക്ക് കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചതാണ് അപകടകാരണമായത്.
0 Comments