Breaking...

9/recent/ticker-posts

Header Ads Widget

നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മാണി കാപ്പന്‍ MLA

 


മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക്  നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മാണി കാപ്പന്‍ MLA . നാശനഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാനും റവന്യൂ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.് മിന്നല്‍ പ്രളയം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജരായിരിക്കണമെന്ന് MLA നിര്‍ദ്ദേശം നല്‍കി. കാനകളും ഓടകളും തോടുകളും തെളിച്ച്  വെള്ളം ഒഴുകി പോകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി കൈക്കൊള്ളണം എന്നും മലയോര പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും MLA പറഞ്ഞു. അടിയന്തിര ഘട്ടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കാനുള്ള മുന്നൊരുക്കങ്ങള്‍  നടത്തണമെന്നും MLA കോട്ടയം ജില്ലാ കളക്ടര്‍ക്ക്  നിര്‍ദ്ദേശംനല്‍കി.

.




Post a Comment

0 Comments