കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി ദുരിതമനുഭവിക്കുന്നവര്‍ക്കായി മാഞ്ഞൂര്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. കണ്ടാറ്റ് പാടത്തെ വീടുകളിലാണ് വെള്ളം കയറിയത്. ഏഴ് കുടുംബങ്ങളാണ് നിലവില്‍ ക്യാമ്പിലുള്ളത്. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പും, ദുരിത ബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു.
0 Comments