ഏറ്റുമാനൂര്‍ എറണാകുളം റോഡരികില്‍ കുറുപ്പന്തറ കവലയ്ക്കു സമീപം മാഞ്ഞൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കാട് കയറി നശിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഏറെ നാളുകള്‍ പിന്നിട്ടെങ്കിലും വെള്ളമില്ലാത്തതുമൂലമാണ് തുറന്നു നല്‍കാന്‍ കഴിയാത്തത്. 2020-21 പദ്ധതിയില്‍പ്പെടുത്തിയാണ് മാഞ്ഞൂര്‍ വില്ലേജ് ഓഫീസിന് സമീപം വഴിയിട വിശ്രമകേന്ദ്രവും പൊതുശൗചാലയവും പൂര്‍ത്തിയാക്കിയത്. വെള്ളത്തിനായി കുഴല്‍കിണര്‍ കുത്തിയെങ്കിലും വെള്ളം കിട്ടിയില്ല. വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ലഭിച്ചാല്‍ മാത്രമേയുള്ളു പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുകയുള്ളു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന കര്‍മപരിപാടിയില്‍ ഉള്‍പെടുത്തിയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രവും പൊതുശൗചാലയവും നിര്‍മിച്ചത്. 2020-21 പദ്ധതിയില്‍ ഉള്‍പെടുത്തി 14 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ പരിസരം ഇപ്പോള്‍ കാട് കയറിയ നിലയിലാണ്. . കുറുപ്പന്തറ കവലയില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമൊരുക്കി ടേക്ക് എ ബ്രേക്ക് തുറന്നു കൊടുക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.
0 Comments