Breaking...

9/recent/ticker-posts

Header Ads Widget

നീര്‍ച്ചാലുകളുടെ ശുചീകരണത്തിനും നവീകരണത്തിനും ജനകീയ കൂട്ടായ്മ

 


തോടുകളും കൈത്തോടുകളും വൃത്തിയാക്കി നീരൊഴുക്ക് ഉറപ്പുവരുത്തുവാന്‍ ജനകീയ കൂട്ടായ്മയില്‍ മുന്നൊരുക്കവുമായി ഏറ്റുമാനൂര്‍  നഗരസഭ കൗണ്‍സിലര്‍ സുരേഷ് വടക്കേടം രംഗത്തിറങ്ങി. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ 35 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മങ്കരത്തോടും മാറാവേലി തോടും, കൈത്തോടുകളും വൃത്തിയാക്കുവാനുള്ള നടപടിക്കാണ് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ  മഴയില്‍ തോട് കരകവിയുകയും തോടിന്റെ സംരക്ഷണഭിത്തികള്‍ തകരുകയും ചെയ്തത് മൂലം  പത്തോളം വീടുകളില്‍ ആണ് ഇവിടെ വെള്ളം കയറിയത് . ഫയര്‍ഫോഴ്‌സ് ടീം എത്തിയാണ്  ആളുകളെ പുറത്തെത്തിച്ചത്. ഇവര്‍ ഇപ്പോഴും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്.  പതിവിലും നേരത്തെ കാലവര്‍ഷം എത്തുന്നത് മുന്‍നിര്‍ത്തിയാണ്  ജനകീയ കൂട്ടായ്മ നീര്‍ച്ചാലുകളുടെ ശുചീകരണത്തിനും നവീകരണത്തിനും മുന്നിട്ടിറങ്ങിയത്.




Post a Comment

0 Comments