Breaking...

9/recent/ticker-posts

Header Ads Widget

മങ്കരത്തോട് കരകവിഞ്ഞ് ഒഴുകി

 


കനത്ത മഴയെ തുടര്‍ന്ന്  ഏറ്റുമാനൂര്‍ നഗരസഭ 35 -ാം വാര്‍ഡില്‍ പെടുന്ന മങ്കരത്തോട് കരകവിഞ്ഞ് ഒഴുകി.  സമീപപ്രദേശത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. മഴ ശക്തമാകുകയും വെള്ളം വരവ് ശക്തി പ്രാപിക്കുകയും ചെയ്തതോടെ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വന്ന വീട്ടുകാരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം എത്തിയാണ് പുറത്തെത്തിച്ചത്. നിരവധി വര്‍ഷങ്ങളായി ഈ പ്രദേശവാസികള്‍ വര്‍ഷകാലത്ത്  ദുരിതം അനുഭവിക്കുകയാണ്  . വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്  വടക്കേടം, വില്ലേജ് ഓഫീസര്‍ ജോസഫ് എന്നിവര്‍ ദുരിത ബാധിത പ്രദേശത്ത്  എത്തി. വീട്ടിനുള്ളില്‍ കുടുങ്ങിയ 60 ഓളം പേരെയാണ് ഫയര്‍ഫോഴ്‌സ്  സംഘം സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇവരെ താല്‍ക്കാലികമായി ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ താമസിപ്പിക്കാനുള്ള നടപടികള്‍  സ്വീകരിച്ചു . കോട്ടയം ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍  വിഷ്ണു മധു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ & റെസ്‌ക്യൂ സംഘമാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രായമായവരും രോഗികളും കൊച്ചു കുഞ്ഞുങ്ങളും അടക്കമുള്ളവരെ സുരക്ഷിതമായി പുറത്ത് എത്തിക്കുവാന്‍ കഴിഞ്ഞു.  മങ്കരത്തോടിന്റെ പുറം ബണ്ട് സുരക്ഷിതപ്പെടുത്താത്തതും തോട് ആഴം കൂട്ടി വൃത്തിയാക്കാത്തതും മൂലമാണ് പ്രദേശവാസികള്‍ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ നഗരസഭ അധികൃതരും സര്‍ക്കാരും അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധമുയരുകയാണ്.




Post a Comment

0 Comments